എന്തുകൊണ്ട് എസ്എംഇകള്‍ പിന്നിലേക്ക് പോകുന്നു?
ഫണ്ടിന്റെ അപര്യാപ്തത:
വലിയ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്എംഇ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണത്തിനും പഠനത്തിനും പരീക്ഷണങ്ങള്‍ക്കും ആവശ്യമായ ഫണ്ടും മനുഷ്യശേഷിയും ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നു പറയുന്നു, ഡല്‍ഹി ആസ്ഥാനമായുള്ള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം ദി ഇന്നവേഷന്‍ ഗ്രൂപ്പിന്റെ സിഇഒ ഡേവിഡ് വിറ്റന്‍ബര്‍ഗ്. ഫണ്ട് ശേഖരിക്കാനുള്ള പ്രയാസമാണ് പ്രാരംഭകാലഘട്ടത്തില്‍ നൂതനസംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് പ്രമുഖ സംരംഭകനും എനാല്‍ടെക് സിഇഒയുമായ ആനന്ദ് ഷാ അഭിപ്രായപ്പെടുന്നു.
പരാജയഭീതി:
യുവസംരംഭകര്‍ പോലും പുതുമകള്‍ തേടിപോകാത്തതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വിറ്റന്‍ബര്‍ഗിന്റെ അഭിപ്രായത്തില്‍ ഭാരതം പരാജയത്തെ നിഷേധാത്മകമായാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ സംരംഭകര്‍ സാഹസികമായ സംരംഭങ്ങളില്‍ നിന്നും പിന്തിരിയുകയും കൂടുതല്‍ സുരക്ഷിതമായ മേഖലകളില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പരീക്ഷണസംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ നിക്ഷേപകര്‍ തയ്യാറാകാത്തതും ചെറുകിടസംരംഭകരെ പിന്തിരിപ്പിക്കുന്നു.
ഇന്ത്യന്‍ എസ്എംഇകള്‍ അവരുടെ വളര്‍ച്ചയുടെ പാതകളില്‍ ഒട്ടനവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഒരു സമര്‍പ്പിത സംരംഭകന് നവീനമായ വഴികളിലൂടെ അവരുടെ സാമ്പത്തിക പരിമിതികള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വളരെ സ്ട്രാറ്റജിക്കലായി പരിഹരിക്കാന്‍ സാധിക്കും. ദ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എംഎസ്എംഇ സെക്രട്ടറി ജനറല്‍ അനില്‍ ഭരദ്വാജ് പറയുന്നു.
കുതിക്കുന്ന എസ്എംഇ മേഖല
ഇന്ത്യന്‍ സാമ്പത്തികരംഗത്ത് എസ്എംഇ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടും അവഗണിക്കാന്‍ കഴിയാത്ത മേഖലയാണിത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും 42 മില്ല്യണ്‍ തൊഴിലാളികളും പ്രതിവര്‍ഷം സൃഷ്ടിക്കപ്പെടുന്ന ഒരു മില്ല്യണ്‍ തൊഴിലവസരങ്ങളും ഈ മേഖലയുടെ സംഭാവനയാണ്. ഇന്ത്യയിലും വിദേശത്തുമായി ഗുണമേന്മയുള്ള 8000 ഉല്‍പ്പന്നങ്ങളാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്നത്.
നിരീക്ഷിക്കുക, കണ്ടെത്തുക, ശുദ്ധീകരിക്കുക
വിറ്റന്‍ബര്‍ഗിന്റെ അഭിപ്രായത്തില്‍ എസ്എംഇ മേഖലയില്‍ നിയന്ത്രിതമായ വരുമാനപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് നൂതനാശയങ്ങളിലൂടെ ലാഭമുണ്ടാക്കാം. ആ നടപടിക്രമത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. നിരീക്ഷിക്കുക, കണ്ടെത്തുക, ശുദ്ധീകരിക്കുക. ആദ്യഘട്ടത്തില്‍ ഒരു സംരംഭകന്‍ ലഭ്യമായ സങ്കേതങ്ങള്‍, ലക്ഷ്യം വെയ്ക്കുന്ന ഉപഭോക്താക്കള്‍ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കണം. ചട്ടക്കൂടുകള്‍ക്കുള്ളിലുള്ള ആശയങ്ങളെ ഉള്‍ക്കാഴ്ചയോടെ പുറത്തേക്ക് കൊണ്ടുവരണം. അങ്ങനെയുണ്ടാകുന്ന ആശയങ്ങളില്‍ ഏറ്റവും മികച്ചതിനെ തെരെഞ്ഞെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ അത് നടപ്പിലാക്കുകയും വേണം.
അറിവ് പരിഷ്‌കരിക്കുക
വിപണിയിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും ട്രെന്‍ഡുകളെപ്പറ്റിയും ഉപഭോക്താക്കളെപ്പറ്റിയുമുള്ള അറിവ് എസ്എംഇ രംഗത്ത് അത്യന്താപേക്ഷിതമാണ്. ഇന്നവേഷന്‍ എന്നാല്‍ പുതിയ ടെക്‌നോളജികളും, ഒരുപാട് പണം ചെലവാക്കുന്നതും മാത്രമാണെന്ന മിഥ്യാധാരണ ഒരുപാട് എസ്എംഇകള്‍ക്കുണ്ട്. കോര്‍പ്പറേറ്റുകളെ അപേക്ഷിച്ച് എസ്എംഇകള്‍ക്ക് ഒട്ടനവധി ഗുണങ്ങളുണ്ട്. ചെറിയ വലുപ്പം, ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം, വേഗത്തില്‍ നടപ്പിലാക്കാനുള്ള കഴിവ് തുടങ്ങിയവ എസ്എംഇ യുടെ മാത്രം പ്രത്യേകതകളാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 17നും 19നും ഇടയ്ക്കാണ് എംഎസ്എംഇ യുടെ സംഭാവന. ഇത് 2020ല്‍ 22 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രംഗത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ദേശിയവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ഉറപ്പിക്കുകയും ചെയ്യും. ഇന്‍ഫോസിസ്, വിപ്രോ, ഭാരതി ടെലികോം തുടങ്ങിയ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ നാം ദര്‍ശിച്ചത് ഈ രംഗത്തിന്റെ ശക്തിയാണ്.
No comments:
Post a Comment